മൂലമറ്റം: തുമ്പിച്ചിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അണക്കര സ്വദേശി സൈബിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 7.45 നായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും അണക്കരയ്ക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കുളമാവ് എസ്.ഐ ജയശ്രീയുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സൈബിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.