തൊടുപുഴ: കുമാരമംഗലം തൈമറ്റം കവലയിൽ സ്ഥാപിച്ചിരുന്ന സി.പി.ഐ, എ.ഐ.വൈ.എഫ്, എ.ഐ.ടി.യു.സി സംഘടനകളുടെ കൊടിമരങ്ങൾ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ
കുമാരമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. സുരേഷ് ആവശ്യപ്പെട്ടു. ശനിയാഴ്ച അർദ്ധരാത്രിയിലാണ് തൈമറ്റത്ത് ഒരു സംഘമാളുകൾ ചേർന്ന് കൊടിമരങ്ങൾ നശിപ്പിച്ചത്. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയവരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ കുമാരമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. സുരേഷ് ആവശ്യപ്പെട്ടു.