തൊടുപുഴ: ചലച്ചിത്രാസ്വാദകരുടെ മനം നിറച്ച് കഴിഞ്ഞ നാലു ദിവസമായി നടന്നു വന്ന തൊടുപുഴ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. നാലാം ദിനം രാവിലെ 10.30ന് ക്ലാസിക് ചിത്രമായ 'ദി ലാസ്റ്റ് എംപറർ', ഉച്ചയ്ക്ക് 2.30ന് 'ലില്ലി', 6ന് തമിഴ്ചിത്രം 'കാത്തമ്മ', 8.30ന് ഇംഗ്ലീഷ് ചിത്രം 'ഐ ഡാനിയൻ ബ്ലേക്ക്' എന്നിവ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. വൈകിട്ട് അഞ്ചിന് നടന്ന സമാപന ചടങ്ങ് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ആക്ടിംഗ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകരായ ദിലീഷ് നായർ, എം.ഡി. സുകുമാരൻ, പ്രശോഭ് വിജയൻ എന്നിവർ പ്രേക്ഷകരോട് സംവദിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം.എൻ. സുരേഷ്, സാംസ്‌കാരസാഹിതി ജില്ലാ ചെയർമാൻ നിഷ സോമൻ, തപസ്യ മേഖലാ സെക്രട്ടറി വി.കെ. ബിജു, പു.ക.സ താലൂക്ക് സെക്രട്ടറി എ.എൻ. ചന്ദ്രബാബു, ഫിലിം സൊസൈറ്റി പ്രസിഡന്റ് വിത്സൺ ജോൺ, സെക്രട്ടറി യു.എ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ. രവീന്ദ്രൻ സ്വാഗതവും എം.എം. മഞ്ജുഹാസൻ നന്ദിയും പറഞ്ഞു.