തൊടുപുഴ: ദേശാഭിമാനി തൊടുപുഴ ലേഖകൻ പി.ഐ. സാബുവിന്റെ നിര്യാണത്തിൽ അനശോചിച്ച് ഇടുക്കി പ്രസ് ക്ലബിൽ യോഗം ചേർന്നു. പ്രസ് ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. പാർട്ടിയെ മാനവികത ചോരാതെ തന്നോട് ചേർത്തു നിർത്തിയ വ്യക്തിത്വമായിരുന്നു സാബുവിേന്റതെന്നും സാമൂഹിക പ്രതിബദ്ധത എക്കാലവും കാത്തു സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിപ്പ ചെറുപ്പമില്ലാതെ ഇടപഴകിയിരുന്ന സൗമ്യ സാന്നിധ്യമായിരുന്നു സാബുവെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.എം. ബാബു പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി എം.എൻ. സുരേഷ്, മാദ്ധ്യമ പ്രവർത്തകരായ വിനോദ് കണ്ണോളി, ബാസിത് ഹസൻ, സാബു നെയ്യശ്ശേരി, എസ്.വി. രാജേഷ്, ജെയിസ് വാട്ടപ്പള്ളി, കെ.എസ്. ഷൈജു, അഫ്‌സൽ ഇബ്രാഹിം, പി.എസ്. സോമനാഥൻ, സി. സമീർ, കെ.ജി. പ്രദീപ് കുമാർ എന്നിവർ സാബുവിനെ അനുസ്മരിച്ചു.