തൊടുപുഴ: ജില്ലയിൽ വർദ്ധിച്ച് വരുന്ന കർഷക ആത്മഹത്യ തടയാനും ഇതേക്കുറിച്ച് അന്വേഷിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നും ആത്മഹത്യ ചെയ്ത കർഷകരുടെ വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുസ്ലിംലീഗ് ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ പി.എം. സാദിഖലി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് പ്രസിഡന്റ് എം.എസ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി എ.എം ഹാരിദ് സ്വാഗതമാശംസിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ ആമുഖ പ്രഭാഷണം നടത്തി. മാർച്ച് 10ന് ആലപ്പുഴയിൽ നടക്കുന്ന മുസ്ലിംലീഗ് സ്ഥാപക ദിന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. ചർച്ചയിൽ പങ്കെടുത്ത് ജില്ലാ ഭാരവാഹികളായ പി.പി അസീസ് ഹാജി, കെ.എം ഖാദർകുഞ്ഞ്, എസ്.എം ഷരീഫ്, പി.എം അബ്ബാസ്, മുഹമ്മദ് വെട്ടിക്കൽ, ടി.എസ് ഷംസുദ്ധീൻ, സലിം കൈപ്പാടം, നിയോജക മണ്ഡലം ഭാരവാഹികളായ പി.എൻ സീതി, കെ.എച്ച് അബ്ദുൽ ജബ്ബാർ, ടി.എച്ച് അബ്ദുൽ സമദ്, ഏന്തയാർ കുഞ്ഞ്‌മോൻ, എം.കെ നവാസ്, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ്. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സൽമാൻ ഹനീഫ്, ജില്ലാ പ്രസിഡന്റ് കെ.എം അൻവർ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.എം.എ റഹീം, വനിതാ ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ജുബൈരിയ ഷുക്കൂർ, പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ സക്കീർ ഹാജി, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് ടി.എം ബഷീർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ സംസാരിച്ചു.