road
കാരിക്കോട് ആലക്കോട് റോഡിലെ ഇടവെട്ടി ഭാഗത്തെ കട്ടിംഗ്‌

കാരിക്കോട്: വർഷങ്ങളുടെ മുറവിളിക്ക് ശേഷം പുനർനിർമാണം പൂർത്തിയായ കാരിക്കോട്- ആലക്കോട് റോഡിലെ കട്ടിംഗ് അപകടഭീഷണിയാകുന്നു. ബി.എം.ബി.സി ടാറിംഗിലെ അശാസ്ത്രീയതയാണ് കാരണം. ഏഴ് കിലോമീറ്ററോളം വരുന്ന റോഡിന്റെ വശങ്ങളിൽ പല ഭാഗങ്ങളിലും ഒന്നരയടിയോളം ഉയരത്തിലാണ് കട്ടിംഗ്. റോഡിന്റെ വശങ്ങളിലെ വീടുകളിലേക്ക് കയറാൻ പ്രായമായവർ ഏറെ ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹനങ്ങൾ കട്ടിംഗിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായി. അഞ്ച് കോടിയോളം രൂപ ചിലവിട്ടാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് നടുവിൽ വെളുത്ത വര ഇട്ടു വേണം നിർമാണം പൂർത്തിയാക്കാൻ. എന്നാൽ ചില ഭാഗങ്ങളിൽ മാത്രം കോൺക്രീറ്റിംഗ് നടത്തുകയാണ് കരാറുകാരൻ ചെയ്തത്. ഈ വഴി കോൺക്രീറ്റിംഗിനുള്ള ഫണ്ട് ന്യൂമാൻ കോളേജ് റോഡിനായി ചെലവിട്ട് പോയെന്നാണ് ഇവർ പറയുന്നത്.