കാഞ്ഞാർ: ഞരളമ്പുഴയ്ക്ക് സമീപം നെല്ലിക്കാമലയില്‍ കാട്ടു തീ പടര്‍ന്ന് ഒരേക്കറോളം സ്ഥലം കത്തി നശിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കാട്ടു തീ പടര്‍ന്നത്. തങ്കച്ചന്‍ കോട്ടയ്ക്കകത്തിന്‍റെയും അബ്ദുള്‍ കുന്നുമ്പുറത്തിന്‍റെയും അരയേക്കറോളം സ്ഥലത്തെ കൃഷി കത്തി നശിച്ചു. അബ്ദുള്ളയുടെ മൂന്ന് മാസം പ്രായമായ റബര്‍ തൈയാണ് കത്തി നശിച്ചത്. മൂലമറ്റം ഫയര്‍ഫോഴ്സിന്‍റെ രണ്ട് വണ്ടികള്‍ എത്തിയാണ് തീ കെടുത്തിയത്. വാഹനം കടന്നു ചെല്ലാന്‍ സാധിക്കാത്ത സ്ഥലമായതിനാല്‍ തീ കെടുത്താന്‍ ഫയര്‍ഫോഴ്സ് പാടുപെട്ടു.