biju
ബിജു

ചെറുതോണി: മേലേചിന്നാർ ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിനായി കോട സൂക്ഷിച്ചിരുന്നയാളെ പിടികൂടി. പ്ലാക്കൽ ബിജുവിനെയാണ് (45) അറസ്റ്റ് ചെയ്തത്. പ്രതി താമസിക്കുന്ന വീടിനോട് ചേർന്നുള്ള കക്കൂസിന്റെ പുറകിൽ ബാരലിൽ കോട സൂക്ഷിച്ച് വച്ച് വാറ്റുചാരായം നിർമ്മിച്ച് വരികയായിരുന്നു. ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മുട്ടം സബ്ജയിലിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തങ്കമണി എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രവിന്റീവ് ഓഫീസർ ഇ.എച്ച്. യൂനസ്, സിവിൽ എക്‌സൈസ് ഓഫീസമാരായ ജിൻസൺ, പ്രിൻസ് എബ്രഹാം, സത്യരാജൻ, സിന്ധു എന്നിവർ റെയിഡിൽ പങ്കെടുത്തു.