തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിന് 30 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഇറക്കുംപുഴ ബൈപാസ് റോഡ് നിർമ്മാണം (155 ലക്ഷം രൂപ), കുമാരമംഗലം- നീറംപുഴ, കോലാനി - മാറിക, മാരിയിൽ കലുങ്ക്- ചുങ്കം റോഡ് (290 ലക്ഷം), ആലക്കോട് - വെള്ളിയാമറ്റം റോഡ് (545 ലക്ഷം), നെല്ലാപ്പാറ ബൈപാസ് റോഡ് (170 ലക്ഷം), വഴിത്തല - കുണിഞ്ഞി, പാറത്തലയ്ക്കൽ പാറ - മൈലക്കൊമ്പ് റോഡ് (275 ലക്ഷം), മുട്ടം - കാഞ്ഞിരംകവല (210 ലക്ഷം), ഞറുക്കുറ്റി - വണ്ണപ്പുറം - ഒടിയപാറ റോഡ് നിർമ്മാണം (1165 ലക്ഷം), നടുക്കണ്ടം - മലങ്കര, പ്ലാന്റേഷൻ - ഇല്ലിചാരി, മുട്ടം - കാക്കൊമ്പ് റോഡ് നിർമ്മാണം (190 ലക്ഷം രൂപ) വീതമാണ് അനുവദിച്ചിട്ടുള്ളത്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികൾ ഉടൻ ടെണ്ടർ ചെയ്യുന്നതിന് നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.