തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയ്ക്ക് അഡീഷണൽ ബ്ലോക്ക് നിർമ്മിക്കുന്നതിന് നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. മൂന്നു നിലകളിലായി 6187 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒന്നാം നിലയിൽ ഫീമെയിൽ വാർഡും നഴ്സിംഗ് സ്റ്റേഷനും സജ്ജമാക്കും. രണ്ടാം നിലയിൽ മെയിൽ വാർഡും നിർമ്മിക്കും. ഡോക്ടർമാർക്ക് ഗ്രൗണ്ട് ഫ്ളോറിൽ രോഗികളെ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ഇതിന്റെ സാങ്കേതികാനുമതി ലഭ്യമാക്കി ഉടൻ ടെണ്ടർ നടപടി കൈക്കൊള്ളുമെന്നും എം.എൽ.എ. അറിയിച്ചു.