car
അപകടത്തിൽപ്പെട്ട കാർ

പീരുമേട്: ദേശീയപാതയോരത്ത് റോഡിൽ കൂട്ടിയിട്ടിരുന്ന കല്ലിൽ തട്ടി നിയന്ത്രണം വിട്ട കാർ മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാത 183ൽ പഴയ പാമ്പനാർ പെട്രോൾ ബങ്കിന് സമീപം തിങ്കളാഴ്ച രാത്രി 12നായിരുന്നു അപകടം. കുട്ടിക്കാനം ഭാഗത്ത് നിന്ന് കുമളിയിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കുമളി സ്വദേശികളായ മൂന്നംഗ കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് പീരുമേട്ടിൽ നിന്ന് ഹൈവേ പൊലീസ് സ്ഥലത്ത് എത്തി. യാത്രക്കാർക്ക് പരിക്കില്ലാത്തതിനാൽ ഇവരെ മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.