മറയൂർ: മറയൂർ റേഞ്ച് ഓഫിസർ ജോബ്. ജെ. നര്യാംപറമ്പിലിനെ ക്വാർട്ടേഴ്സിലും ഓഫീസിലുമെത്തി വധഭീഷണി മുഴക്കിയെന്ന പരാതിയിലെ പ്രതികളായ മറയൂരിലെ കോൺഗ്രസ് നേതാക്കൾക്ക് തൊടുപുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മറയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, മൂന്നാർ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.പി. രാമൻ, മറയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോമോൻ തോമസ്, രാമരാജ്, സെൽവം എന്നിവർക്കാണ് മുൻകൂർ ജാമ്യം ജില്ലാ ജഡ്ജി വസീം അനുവദിച്ചത്. മറയൂർ പുളിക്കര വയൽ മാനിറച്ചി കേസുമായി ബന്ധപ്പെട്ട് ജനുവരി 26 ന് നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് മറയൂർ പൊലീസിൽ റെയ്ഞ്ച് ഓഫീസർ പരാതി നൽകിയത്.