വെള്ളത്തൂവൽ: കൂത്തുപാറ സെന്റ് ജോസഫ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും ധീരരക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെയും വി. ഗീവർഗീസ് സഹദായുടെയും തിരുനാൾ 15 മുതൽ 17 വരെ തീയതികളിൽ നടക്കും. ആദ്യ ദിവസം ഉച്ചകഴിഞ്ഞ് നാലിന് കൊടിയേറ്റ് , ലദീഞ്ഞ് വെരി:റവ.ഫാ: കുര്യാക്കോസ് മറ്റത്തിന്റെ നേതൃത്വത്തിൽ നടക്കും. 4.15ന് പാലാ രൂപത സെമിനാരിയിലെ റവ. ഫാ. ജോസ് കുറ്റിയാങ്കലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന,​ ആറിന് സെമിത്തേരി സന്ദർശനം, സെമിത്തേരി വെഞ്ചരിപ്പ്, വാഹന വെഞ്ചരിപ്പ്,​ രണ്ടാം ദിനം ഉച്ചകഴിഞ്ഞ് 3.30ന് ലദീഞ്ഞ് നൊവേന. നാലിന് റവ.ഫാ.അജോ രാമച്ചനാട്ട് നയിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന,​ തുടർന്ന് ഫാ. കുര്യൻ കുര്യാക്കോസ് നൽകുന്ന തിരുനാൾ സന്ദേശം,​ ആറിന് പള്ളിക്കുന്ന് കുരിശടിയിലേയ്ക്ക് പ്രദക്ഷിണം 7.10 ന് ലദീഞ്ഞ് 8.10ന് സമാപനപ്രാർത്ഥന 8.15ന് വാദ്യമേളങ്ങൾ, ആകാശവിസ്മയം. മൂന്നാം ദിനം രാവിലെ 10.15ന് ലദീഞ്ഞ് 10.30 ന് റവ. ഫാ. മാത്യു ചെറുപറമ്പിൽ നയിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന,​ തുടർന്ന് റവ. ഫാ. ജോർജ് കൊല്ലംപറമ്പിൽ നല്കുന്ന തിരുനാൾ സന്ദേശം,​ 12ന് കൂത്തുപാറ പന്തലിലേക്ക് പ്രദക്ഷിണം,​ 12.45 ന് ലദീഞ്ഞ്,​ 1.30 ന് സമാപന ആശീർവാദം, സ്‌നേഹവിരുന്ന്, കൊടിയിറക്ക്,​ രാത്രി ഏഴിന് കായംകുളം സപര്യയുടെ 'ദൈവത്തിന്റെ പുസ്തകം' നാടകം.