ചപ്പാത്ത്: രണ്ടുവർഷമായി നിറുത്തിവച്ചിരിക്കുന്ന കാർഡമം രജിസ്ട്രേഷൻ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ചെറുകിട ഏലം കർഷകർക്ക് സ്പൈസസ് ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അടിയന്തരമായി ഉത്തരവ് ഇറക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ പിന്നീട് വാക്കുപാലിച്ചില്ലെന്നും കർഷകർ ആരോപിച്ചു. വേനൽക്കാലത്ത് തോട്ടങ്ങൾ നടക്കുന്നതിന് പമ്പ് സെറ്റ്, കുളം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കാൻ രജിസ്ട്രേഷൻ ആവശ്യമുണ്ട്. അതുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെറുകിട ഏലം കർഷകർ ആവശ്യപ്പെട്ടു.