കട്ടപ്പന: കട്ടപ്പന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ മഹോത്സവം 15 മുതൽ 22 വരെ നടക്കും. 15ന് പുലർച്ചെ പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ ഉഷപൂജ,​ ഏഴിന് ചതുശുദ്ധി,​ ധാര,​ പഞ്ചകം,​ പഞ്ചഗവ്യം,​ പ‌ഞ്ചവിംശതി കലശം,​ പൂജയും അഭിഷേകവും,​ എട്ടിന് പന്തീരടി പൂജ,​ 10ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ തുടർന്ന് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്,​ ഏഴ് മുതൽ ബ്രഹ്മപുരം നാടൻപാട്ടുകൂട്ടം അവതരിപ്പിക്കുന്ന തെയ്യതിടമ്പ്,​ 7.15 ന് മുളയിടൽ,​ 7.45 ന് അത്താഴപൂജ,​ ശ്രീഭൂതബലി,​ അന്നദാനം,​ ഹരിവരാസനം എന്നിവ നടക്കും. 16 ന് രാവിലെ പള്ളിയുണർത്തൽ,​ ഗുരുപൂജ,​ ഗണപതി ഹവനം,​ ഉഷപൂജ,​ ഏഴിന് എതൃത്ത് പൂജ,​ നൃത്തനൃത്യങ്ങൾ,​ എട്ടിന് പന്തീരടി പൂജ,​ ശ്രീഭൂതബലി,​ 10ന് ഉഷപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ഏഴിന് മുളപൂജ,​ 7.30 ന് അത്താഴപൂജ,​ ശ്രൂഭൂതബലി വിളക്കിനെഴുന്നള്ളിപ്പ്,​ 17 ന് രാവിലെ പതിവ് പൂജകൾ,​ എട്ടിന് സുകൃതഹോമവും ഗായത്രിജപവും ഔഷധസേവയും,​ വൈകിട്ട് 6.30 ന് ദീപാരാധന,​ 7.30 ന് പ്രഭാഷണം,​ അത്തഴപൂജ,​ ശ്രൂഭൂതബലി,​ വിളക്കിനെഴുന്നള്ളിപ്പ് ,​ 18 ന് രാവിലെ പതിവ് പൂജകൾ,​ ഒമ്പതിന് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ പൂയം നക്ഷത്രപൂജ,​ 10 ന് ഉത്സവബലി,​ 12 ന് ഉത്സവബലി ദർശനം,​ വൈകിട്ട് 6.30 ന് ദീപാരാധന,​ 7 ന് കഥാപ്രസംഗം " കർണ്ണൻ ", മുളപൂജ,​ അത്താഴപൂജ,​ വിളക്കിനെഴുന്നള്ളിപ്പ് ,​ 19 ന് രാവിലെ പതിവ് പൂജകൾ,​ 10 ന് ഉച്ചപൂജ​- ആയില്യം നക്ഷത്ര പൂജ,​ 10.15 ന് പൗർണ്ണമി പൂജ,​ 11 ന് സർപ്പപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ഏഴിന് മുളപൂജ,​ 7.30 ന് അത്താഴപൂജ ശ്രീഭൂതബലി,​ വിളക്കിനെഴുന്നള്ളിപ്പ്,​ എട്ടിന് ചെന്നൈ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള ,​ 20 ന് രാവിലെ പതിവ് പൂജകൾ,​ 6.30 ന് മകം നക്ഷത്രപൂജ,​ 10 ന് ഉച്ചപൂജ,​ വൈകിട്ട് ആറിന് കലവറ നിറയ്ക്കൽ,​ ദീപാരാധന,​ ലളിതസഹസ്ര നാമാർച്ചന,​ ഏഴിന് മുളപൂജ,​ 7.30 ന് ഭജന,​ അത്താഴപൂജ,​ വിളക്കിനെഴുന്നള്ളിപ്പ്,​ 21 ന് രാവിലെ പതിവ് പൂജകൾ,​ ഒമ്പതിന് പ്രതിഷ്‌ഠാദിന കലശാഭിഷേകം,​ 11 ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ഭജന,​ ഏഴിന് മഹാഘോഷയാത്ര (ഇടുക്കി കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നു)​,​ 7.30 ന് അത്താഴപൂജ,​ ശ്രീഭൂതബലി,​ 10 ന് പള്ളിവേട്ട, ​ 22 ന് രാവിലെ പതിവ് പൂജകൾ,​ വിശേഷാൽ അഭിഷേകങ്ങൾ,​ വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്,​ ഏഴിന് ആറാട്ട് സദ്യ,​ ആറാട്ട് ഘോഷയാത്ര ദീപാരാധന,​ പഞ്ചവിംശതി കലശാഭിഷേകം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.