ബൈസൺവാലി: ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോത്സവവും ഗുരുപ്രതിഷ്‌ഠാ വാർഷികത്തിനും തുടക്കമായി. 18 ന് സമാപിക്കും. ഇന്ന് രാവിലെ പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ 5.30 ന് ഗണപതി ഹോമം,​ ഉഷപൂജ,​ മുളപൂജ,​ എട്ടിന് നവകം,​ പ‌ഞ്ചഗവ്യം,​ കലശാഭിഷേകം,​ 8.30 ന് ഗുരുപൂജ,​ ഒമ്പതിന് പന്തീരടി പൂജ,​ ശ്രീഭൂതബലി,​ എഴുന്നള്ളിപ്പ്,​ കൊടിമരച്ചുവട്ടിൽ പറയെടുപ്പ്,​ 11 ന് ഉച്ചപൂജ,​ വൈകിട്ട് 5.30 ന് കാഴ്ചശീവേലി,​ കൊടിമരച്ചുവട്ടിൽ പറയെടുപ്പ്,​ 6.30 ന് ദീപാരാധന,​ മുളപൂജ,​ 7.30 ന് ആത്മീയ പ്രഭാഷണം,​ എട്ടിന് അത്താഴപൂജ,​ ശ്രീഭൂതബലി,​ എഴുന്നള്ളിപ്പ്,​ ഒമ്പതിന് മാജിക് ഷോ എന്നിവ നടക്കും. 14 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ മുളപൂജ,​ അത്താഴപൂജ,​എട്ടിന് കലാപരിപാടികൾ,​ 15 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ അത്താഴപൂജ,​ ശ്രൂഭൂതബലി എഴുന്നള്ളിപ്പ് ,​ 16 ന് രാവിലെ പതിവ് പൂജകൾ,​ ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് ദീപാരാധന,​ 7.30 ന് ഹിഡുംബൻപൂജ,​ അത്താഴപൂജ എന്നിവ നടക്കും. 17 ന് ഗുരുപ്രതിഷ്‌ഠാ വാർഷികം. രാവിലെ പതിവ് പൂജകൾ,​ ഏഴിന് ഗുരുദേവ കൃതികളുടെ പാരായണം,​ 12 ന് മഹാഗുരുപൂജയും സമൂഹ പ്രാർത്ഥനയും,​ തുടർന്ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 5.30 ന് കാഴ്ചശീവേലി,​ കൊടിമരച്ചുവട്ടിൽ പറയെടുപ്പ്,​ ദീപാരാധന,​ 7.30 ന് അത്താഴപൂജ,​ പള്ളിവേട്ട് പുറപ്പാട്,​ 9 ന് പള്ളിവേട്ട,​ തിരിച്ചെഴുന്നള്ളത്ത്,​ കാവടി വിളക്ക്,​ പള്ളിനിദ്ര. 18 ന് ആറാട്ട് മഹോത്സവം. രാവിലെ പതിവ് പൂജകൾ,​ ഒമ്പതിന് പന്തീരടി പൂജ,​ ശ്രീഭൂതബലി,​ 9.15 ന് കാവടിനിറ,​ കാവടി ഘോഷയാത്ര,​ 11 ന് മന്ദിരം കവലയിലെ ഗുരുമന്ദിരത്തിൽ വിശേഷാൽ ഗുരുപൂജ,​ ,​ 12 ന് കാവടി അഭിഷേകം,​ മഹാപ്രസാദ ഊട്ട്,​ വൈകിട്ട് നാലിന് ആറാട്ടുബലി,​ ആറാട്ട് പുറപ്പാട്,​ ആറാട്ട്,​ രാത്രി 10.30 ന് മൂവാറ്റുപുഴ ഏയ്‌ഞ്ചൽ വോയ്‌സിന്റെ ഗാനമേള എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.