car
അപകടത്തിൽപ്പെട്ട കാർ റോഡിൽ തലകീഴായി മറിഞ്ഞു കിടക്കുന്നു.

പീരുമേട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പിന്നിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് ചെന്നൈ സ്വദേശികളായ സത്യശീലൻ (22), മുരളി (27), ഭഗവതിപ്രിയൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒമ്പതിന് ദേശീയപാത 183ൽ പെരുവന്താനം മരുതുംമൂടിനു സമീപത്തായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു സംഘം. മുന്നിൽ പോയ ടാങ്കർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിന്നിലിടിച്ച് നിയന്ത്രണം വിട്ട കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. പെരുവന്താനം പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.