ചെറുതോണി: കുടയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന് മുകളിലത്തെ നിലയിൽ ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് റോഷി അഗസ്റ്റിൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം അനുവദിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി .നൂറ് കണക്കിന് ജനങ്ങൾ സേവനങ്ങൾക്കായി പ്രതിദിനം എത്തിച്ചേരുന്ന പഞ്ചായത്തിൽ സ്ഥല പരിമിതിമൂലം ഓഫീസിന്റെ പ്രവർത്തനങ്ങൾ ദുഷ്‌കരമാകുന്ന സാഹചര്യം കാണിച്ച് ഭരണസമിതി എം.എൽ.എ യുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഫണ്ട് നീക്കി വച്ചത്. ഗ്രാമപഞ്ചായത്തിന്റെ എൻജിനീയറിംഗ് വിഭാഗമാണ് നിർമ്മാങ്ങൾ നടത്തുന്നത്. നടപടികൾ പൂർത്തിയാക്കി ഉടൻ കെട്ടിട നിർമ്മാണം ആരംഭിക്കാനാകും.