kk
കാൽവരി മൗണ്ടിൽ അനധികൃതമായി നടത്തിയ നിർമ്മാണം ഭാഗികമായി പൊളിച്ചു മാറ്റിയ നിലയിൽ

ചെറുതോണി: ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന കാൽവരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴിയിൽ റോഡ് പുറമ്പോക്ക് കൈയേറി നിർമിച്ച കെട്ടിടം നാട്ടുകാരുടെ പരാതിയെ തുടർന്ന് ഭാഗികമായി പൊളിച്ചു മാറ്റി. പ്രവേശന കവാടത്തിൽ ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തിൽ അനധികൃത നിർമ്മാണത്തിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ മൗന സമ്മതത്തോടെ നിർമ്മാണം പൂർത്തീകരിച്ച് വ്യാപാര സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. തുടർന്ന് നാട്ടുകാർ ഇടുക്കി ആർ.ഡി.ഒ, ജില്ലാ കളക്ടർ, ലാൻഡ് റവന്യൂ കമ്മിഷണർ എന്നിവർക്ക് പരാതി നൽകി. സ്ഥലത്തെത്തി പരിശോധിച്ച ആർ.ഡി.ഒ കൈയേറ്റം പൊളിച്ചുമാറ്റാൻ നിർദേശിച്ചു. തുടർന്നാണ് കെട്ടിടം ഭാഗികമായി പൊളിച്ചുമാറ്റിയത്. എന്നാൽ നിർമ്മാണം പൂർണമായും പൊളിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ തയ്യാാറായിട്ടില്ല.