kk
പോലിസ് ഓഫീസർമാർക്ക് താമസിക്കുവാനായി പണിയുന്ന കെട്ടിടം.

മറയൂർ: ഒടുവിൽ കാലങ്ങളായുള്ള പൊലീസുകാരുടെ ആവശ്യത്തിന് ഫലം കണ്ടു. മറയൂരിൽ പൊലീസുകാർക്ക് താമസിക്കുന്നതിനായി ഫ്ലാറ്റ് നിർമ്മിക്കുന്നു.മറയൂരിലെത്തുന്ന പൊലീസുകാർ നേരിടുന്ന പ്രധാന പ്രശ്നമാണ് താമസിക്കാൻ നല്ല ഒരു സ്ഥലമില്ലാത്തത്. ഈ പ്രശ്നമാണ് ഇപ്പോൾ പരിഹരിക്കുന്നത്. മറയൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് താമസിക്കാനായി 1.07 കോടി ചെലവിൽ കെട്ടിട സമുച്ചയം ഉയരുകയാണ്. കേരള പൊലീസ് ഹൗസിംഗ് കോർപ്പറേഷന്റെ കീഴിലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. പൊലീസുകാർ താമസിക്കാൻ സൗകര്യങ്ങളില്ലാതെ വാടക വീട്ടിലും മറ്റുമാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ മറയൂരിൽ ജോലി ചെയ്യുന്നതിന് ഭൂരിഭാഗം ഉദ്യോഗസ്ഥരും തീരെ താത്പര്യം കാണിക്കില്ലായിരുന്നു. അഞ്ച് ഫ്ളാറ്റുകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. രണ്ടു ബെഡ്‌റൂം, ഹാൾ, കിച്ചൻ എന്നിവയാണ് ഒരു ഫ്ളാറ്റിലുള്ളത്.