kk
ലോവർ പെരിയാർ അണക്കെട്ടിലെ താലകാലിക ജീവനക്കാർ താമസിക്കുന്ന തകരഷെഡ്.

ചെറുതോണി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്തതമൂലം ലോവർ പെരിയാർ ഡാമിലെ താത്കാലിക ജീവനക്കാർ ദുരിതത്തിൽ. ഡാം ഓപ്പറേറ്ററും, വാട്ടർ ലെവൽ പരിശോധകരുമാണ് ബുദ്ധിമുട്ടുന്നത്. വന്യമൃഗങ്ങളുടേയും ഇഴജന്തുക്കളുടേയും നടുവിൽ രാത്രി കഴിച്ചുകൂട്ടേണ്ട അവസ്ഥയിലാണിവർ. സംസ്ഥാന പാതയോരത്ത് തകരഷീറ്റുപയോഗിച്ച് താത്കാലികമായി നിർമ്മിച്ച ഷെഡിൽ ആറോളം ജീവനക്കാരാണ് കഴിയുന്നത്. ഷെഡിനുള്ളിൽ യാതൊരുവിധ സൗകര്യങ്ങളുമില്ല. ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഇഴജന്തുക്കളും വന്യമൃഗങ്ങളുംവരുന്നത് ഇവരുടെ നേർക്കാണ്.പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കാടിനെ ആശ്രയിക്കെണ്ട ഗതി കേടാണ്. അണക്കെട്ട് കാണാൻ എത്തുന്ന വിനോദസഞ്ചാരികൾക്കും ടോയ്‌ലറ്റ് സൗകര്യം ഇല്ല. ഇടുക്കി, നേര്യമംഗലം സംസ്ഥാന പാതയോരത്താണ് പലരും പ്രാഥമികാവശ്യങ്ങൾ നടത്തുന്നത്. അണക്കെട്ടിലെ താത്കാലിക ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഇവരുടെ ജീവന് സംരക്ഷണം നൽകണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.