mary
അപകടാവസ്ഥയിലായ വീടിന് മുമ്പിൽ മേരി.

ചെറുതോണി: വിധവയും രോഗിയുമായ വീട്ടമ്മ വീടിനായുള്ള കത്തിരിപ്പ് തുടങ്ങിയിട്ട് 20 വർഷങ്ങൾ. കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡിൽ, കൊട്ടക്കാവിൽ മേരി ഇമ്മാനുവലാണ് അടച്ചുറപ്പുള്ള വീടാനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഹൃദ്‌രോഗിയായ മേരിക്ക് മാസം 1400 രൂപയുടെ മരുന്ന്‌ വേണം. മേരിയുടെ ഭർത്താവ് മരണമടഞ്ഞിട്ട് ഒമ്പത് വർഷങ്ങളായി ഏക മകളെ വിവാഹം കഴിച്ച് അയച്ചതോടെ നിലംപൊത്താറായ വീട്ടിൽ മേരി ഒറ്റയ്ക്കാണ് താമസം. നിരവധി തവണ പഞ്ചായത്ത്, വില്ലേജ്, കളക്‌ട്രേറ്റ് എന്നിവിടങ്ങളിൽ അപേക്ഷകളും പരാതികളും നൽകി വീടിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. മേരിയെ പോലെ നിരവധി പേർ വീടിനായി കഞ്ഞിക്കുഴി പഞ്ചായത്തിൽ കാത്തിരിക്കുമ്പോൾ അർഹത ഇല്ലാത്തവരാണ് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ കടന്ന് കൂടിയതെന്നും ആരോപണം ഉണ്ട്.