kk
വണ്ടൻമേട് എംഇഎസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡ് മന്ത്രി എം എം മണി പരിശോധിക്കുന്നു

ആമയാർ: വണ്ടൻമേട് എം.ഇ.എസ്, കരുണാപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. വണ്ടൻമേട് എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന വർണാഭമായ ചടങ്ങിൽ മന്ത്രി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. രണ്ടു സ്‌കൂളുകളിലെയും 88 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. തുടർന്ന് മന്ത്രി വിദ്യാർത്ഥികളുടെ പരേഡ് തുറന്ന വാഹനത്തിൽ സഞ്ചരിച്ച് വീക്ഷിച്ചു. ചടങ്ങിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധികൃതർ, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ പങ്കെടുത്തു.