ദേശീയപാതാ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടാർ മിശ്രിതം നിർമ്മിയ്ക്കുന്നതിന് ദേശീയ പാതാ വിഭാഗത്തിന്റെ എഗ്രിമെന്റ് പ്രകാരം ബാച്ച്‌ടൈപ്പ് ഹോട്ട് മിക്സ് പ്ലാന്റ് സ്ഥാപിക്കേണ്ടതാണ്. ഈ പ്ലാന്റിന് കോടിക്കണക്കിന് രൂപ വില വരും. സർക്കാർ ഉത്തരവ് പ്രകാരം കുട്ടിക്കാനത്ത് സ്ഥാപിക്കുന്ന അത്യാധുനിക നിലവാരത്തിലുള്ള ഹോട്ട് മിക്സ് പ്ലാന്റിൽ മെറ്റൽ ചൂടാക്കുന്നതും ചൂടാക്കിയ മെറ്റൽ ടാറുമായി മിക്സ് ചെയ്യുന്നതും വ്യത്യസ്ത ചേമ്പറുകളിലാണ്. ഡീസൽ ഇന്ധനമായി ഉയോഗിക്കുന്ന ഈ പ്ലാന്റിൽ നിന്ന് പൊടിപടലങ്ങൾ പുറത്തേയ്ക്ക് വരുന്നില്ല. സീറോ വെയ്സ്റ്റ് സാങ്കേതിക വിദ്യ ഉയോഗിച്ചാണ് ഈ പ്ലാന്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മലിനീകരണ നിവാരണ സംവിധാനമുള്ള ഇത്തരത്തിലുള്ള പ്ലാന്റിന് 25 മീറ്റർ ദൂരപരിധി മാത്രമാണ് മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിക്കുന്നത്. ഈ പ്ലാന്റ് ഉയോഗിക്കുന്നതുകൊണ്ട് റോഡിന്റെ ഗുണനിലവാരവും ആയുസും വർദ്ധിക്കും. ഈ രീതിയിലുള്ള ജില്ലയിലെ ആദ്യത്തെ പ്ലാന്റാണിത്. മലിനീകരണം ഒഴിവാക്കുന്നതിന് ഏറ്റവും നല്ല സംവിധാനങ്ങൾ ഇതിലുണ്ട്. കൂടാതെ അത്യാധുനിക രീതിയിലുള്ള പ്ലാന്റായതിനാൽ വളരെ വേഗം പണി തീർക്കാനും കഴിയും.

-എക്സിക്യൂട്ടീവ് എൻജിനീയർ
എൻ.എച്ച്. ഡിവിഷൻ, മൂവാറ്റുപുഴ