ഇടുക്കി : മരിയാപുരം ഗ്രാമപഞ്ചായത്തിലെ 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ ഗുണഭോക്താക്കളും വിധവാ പെൻഷൻ ഗുണഭോക്താക്കളും വിവാഹം/ പുനർ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് 28ന് മുമ്പായി ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. ഇത്തരത്തിൽ സമർപ്പിക്കാത്ത വിധവാ പെൻഷൻ /അവിവാഹിത പെൻഷൻ ഗുണഭോക്താക്കളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഈ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതുവരെ താൽക്കാലികമായി തടഞ്ഞ് വയ്ക്കുമെന്ന് മരിയാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.