ഇടുക്കി : സംസ്ഥാന പട്ടികജാതി ഗോത്ര വർഗ്ഗ കമ്മീഷൻ ഇടുക്കി ജില്ലയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു.

അദാലത്ത് 22ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിൽ നടക്കും. കമ്മീഷൻ മെമ്പറായ അഡ്വ.സിജ പി.ജെ അദാലത്തിന് നേതൃത്വം നൽകും. പട്ടികജാതി ഗോത്ര വർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി പരാതികൾ തീർപ്പാക്കും. പരാതി പരിഹാര അദാലത്തുകളിൽ ബന്ധപ്പെട്ട പൊലീസ് ഓഫീസർമാർ, റവന്യൂ , വനം,​ എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യം, പൊതുവിതരണം, സഹകരണം, പട്ടികജാതി,​ പട്ടികവർഗം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.