ഇടുക്കി : തൊടുപുഴ പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായി പാറമട മുതൽ ചെറുതോണിവരെയുള്ള ഭാഗം ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ 10 കോടി കൂടി അനുവദിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ. അറിയിച്ചു. തൊടുപുഴ മുതൽ പറമട വരെയുള്ള ഭാഗം ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ ഈ രീതിയിൽ നവീകരിച്ചിരുന്നു.
ശേഷിക്കുന്ന ഭാഗം നവീകരിക്കുന്നതിനായി ടെൻണ്ടർ നടപടികൾ നടക്കുന്ന 11 കോടിക്ക് പുറമെയാണ് 10 കോടി കൂടി അനുവദിച്ചത്. പ്രളയത്തെ തുടർന്ന് ഏറെ തകർന്ന ഈ റോഡിലൂടെയുള്ള ഗതാഗതം വളരെ ദുഷ്‌കരമായിരുന്നു. ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരുന്നതിന് ഏക ആശ്രമായ ഈ റോഡ് നവീകരിക്കുന്നതോടെ കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കാനാകുമെന്നും എം.എൽ.എ. പറഞ്ഞു.