ചെറുതോണി :16-ാംലോക്സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിവസവും ഇടുക്കിമണ്ഡലത്തിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ ഉന്നയിച്ചാണ്‌ ജോയ്സ്‌ ജോർജ്ജ് എം.പി പാർലമെന്ററിരംഗത്തെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്.വിയറ്റ്നാമിൽനിന്നും ശ്രീലങ്ക വഴി ഇന്ത്യയിലേയ്ക്ക് അനധികൃതമായി കുരുമുളക് ഇറക്കുമതി ചെയ്യുന്നതിലൂടെ കുരുമുളകിന്റെ വിലകുറയുന്ന സാഹചര്യമാണ് എം.പി പാർലമെന്റിന്റെ ശ്രദ്ധയിൽകൊണ്ടുവന്നത്. ശ്രീലങ്കയിൽ നിന്ന്ഇന്ത്യയിലേയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നതിന് 8 ശതമാനം ഇറക്കുമതിചുങ്കം മാത്രമാണ് നൽകേണ്ടത്. വിയറ്റ്നാം കുരുമുളക് ശ്രീലങ്കയിൽ ഉത്പാദിപ്പിക്കുന്നതാണെന്ന രേഖയുണ്ടാക്കിയാണ് ഇന്ത്യയിലേയ്ക്ക് കടത്തുന്നത്. ഇതിനെ നിയന്ത്രിക്കുന്നതിന് സ്വതന്ത്ര വ്യാപാര കരാറിൽ മാറ്റംവരുത്തണമെന്ന് എം.പിആവശ്യപ്പെട്ടു. ഇടുക്കിയിലെ കുരുമുളക് കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചതോടൊപ്പം ദേശസാത്കൃത ബാങ്കുകളുടെ ജപ്തി നടപടികൾക്കെതിരെയുംഎം.പി പ്രതിഷേധമറിയിച്ചു.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മൊറോട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകൾ നടപടിസ്വീകരിക്കുന്ന സാഹചര്യംചൂണ്ടിക്കാണിച്ചു. പ്രളയ ഭീതിവിട്ടുമാറാത്തമേഖലകളിൽ ആത്മഹത്യകളുണ്ടാകുന്ന സാമൂഹ്യ സാഹചര്യം തടയുന്നതിന് സർക്കാർകേന്ദ്രസർക്കാർ ബാങ്കുകൾക്ക് അടിയന്തര സഹായം നൽകണമെന്നും എം.പി പറഞ്ഞു.

ക്രിയാത്മകമായി നടത്തിയ ഇടപെടലിലൂടെ ഏറ്റവുംകൂടുതൽചർച്ചകളിൽ പങ്കെടുത്ത രാജ്യത്തെ 18-ാമത്തെ എം.പിയായി മാറുന്നതിനും ജോയ്സ്‌ജോർജിന് കഴിഞ്ഞു.