മണക്കാട്: തൊടുപുഴയിൽ ആദ്യമായി നെല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ശ്രീദേവീ ഭാഗവത നാരായണീയ പഞ്ചാഹയജ്ഞം 19 മുതൽ 24 വരെ ക്ഷേത്രസന്നിധിയിൽ നടക്കും. സജീവ് എം.എസ്. മംഗലത്ത് മുഖ്യയജ്ഞാചാര്യനായിരിക്കും. ക്ഷേത്രം മേൽശാന്തി ഹരീഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും., രാജലക്ഷ്മി സജീവ് സഹാചാര്യനായിരിക്കും. 19 ന് വൈകിട്ട് ദേവീനാരായണീയ മഹാത്മ്യ പ്രഭാഷണം, 20ന് മഹാകാളി അവതാരം, 21ന് സുദർശനചരിതം, 22ന് കൃഷ്ണാവതാരം, മഹാലക്ഷ്മി അവതാരം, സരസ്വതി അവതാരം, 23ന് പാർവതി അവതാരം, ദക്ഷയാഗം, 24ന് വിഷ്ണുമഹത്വം, മണിദ്വീപ് വർണ്ണനം, യജ്ഞസമർപ്പണം എന്നിവ നടക്കും. എല്ലാ ദിവസവും വിശേഷാൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ, പ്രസാദഊട്ട്, വിശേഷാൽ ദീപാരാധന, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരിക്കും.