തൊടുപുഴ : വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കേരള വനിത വികസന കോർപ്പറേഷൻ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. നാളെ എറണാകുളം മഹാരാജാസ് സെന്റനറി ഹാളിൽ മിത്ര 181വനിത ഹെൽപ് ലൈൻ സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിലാണ് മത്സരം നടത്തുന്നത് . ഒന്നാം സമ്മാനം 30000/ രൂപ, രണ്ടാം സമ്മാനം 20000/ രൂപ, മൂന്നാം സമ്മാനം 10000/ രൂപയും, 10 പേർക്ക് പ്രോത്സാഹ സമ്മാനമായി 2500/ രൂപ വീതവും നൽകും. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. വനിത ഹെൽപ് ലൈൻ നമ്പരായ 181 ൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . സ്‌പോർട്ട് രജിസ്‌ട്രേഷൻ മത്സര ദിവസം 12 മണി മുതൽ 1.30 വരെ നടക്കും .18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം. ഫോൺ: 9447408609 , 7510958609.