തൊടുപുഴ: അഞ്ചിരിയിൽ ഒരേക്കർ റബർ തോട്ടം കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30 ന്
കുരുവിനാക്കുന്നേൽ കുറുവച്ചന്റെ പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് തൊടുപുഴ ഫയർഫോഴ്സിൽ വിവരമറിയിച്ചു. 12 മണിയോടെ സ്റ്റേഷൻ ഓഫീസർ കരുണാകര പിള്ളയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും തീപിടിത്തമുണ്ടായ പറമ്പിലേക്ക് വാഹനമെത്തിക്കാനായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പച്ച കമ്പുകളും മറ്റുപയോഗിച്ച് ഏറെ പ്രയാസപ്പെട്ടാണ് തീ അണച്ചത്. ലീഡിംഗ് ഫയർമാന്മാരായ സാജൻ വർഗീസ്, വി. മുരുകൻ, ഫയർമാന്മാരായ അനീഷ്, ബിൽസ്, ജിൻസ്, പ്രശാന്ത് കുമാർ, ഹരേഷ്, സജാദ്, വിജയൻ, സാജു ജോസഫ്, വിജിൻ, കബീർ എന്നിവർ നേതൃത്വം നൽകി.