ചെറുതോണി: കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. സിവിൽ എൻജിനീയറിംഗിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗിലുള്ള ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗിലുള്ള ഐ.ടി.ഐ. സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 20 ന് രാവിലെ 10.30ന്. അർഹരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.