കാഞ്ഞാർ: ആനക്കയത്ത് പ്രവർത്തനമില്ലാത്ത കൊച്ചിൻ റബർ ഫാക്ടറിക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 10 നാണ് സംഭവം. വർഷങ്ങളായി പ്രവർത്തിക്കാത്ത ഫാക്ടറിയാണിത്. വീണ്ടും പ്രവർത്തിപ്പിക്കാവാനുള്ള പണികൾ നടന്നുവരികയായിരുന്നു. വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെയാണ് തീപിടിച്ചത്. ഫാക്ടറിക്കുള്ളിൽ ഉണക്കാനിട്ടിരുന്ന റബർ കത്തി നശിച്ചു. മൂലമറ്റം അഗ്നി രക്ഷാ സേനയിലെ സ്റ്റേഷൻ ഓഫീസർ ശശീന്ദ്രബാബുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.