തൊടുപുഴ: തൊടുപുഴ നഗരസഭാ കൗൺസിൽ യോഗം ഇന്നലെ എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചത് അപലപനീയമാണെന്നും ജന പ്രതിനിധികൾക്ക് യോജിച്ചതല്ലെന്നും നഗരസഭാ ആക്ടിംഗ് ചെയർമാൻ അഡ്വ. സി.കെ ജാഫർ പ്രസ്താവിച്ചു. മുൻ ചെയർപേഴ്സൺ മിനി മധു അവിശ്വാസത്തിലൂടെ പുറത്തായതിന്റെ ജാള്യത മറച്ച് വെക്കാനും വാശി തീർക്കാനും നഗരസഭയിൽ പ്രശ്നങ്ങളാണെന്ന് വരുത്തി തീർക്കാനും എൽ.ഡി.എഫ് അംഗങ്ങൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇന്നലെ നടന്ന കെ.എം.സി.എസ്.യുവിന്റെ യൂണിറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചതാണെന്നും അഡ്വ. സി.കെ. ജാഫർ പറഞ്ഞു.