kk
കട്ടപ്പന ഇ എസ് ഐ സിസ്‌പെൻസറിയുടെ ഉദ്ഘാടനം തൊഴിൽ, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കുന്നു.

കട്ടപ്പന :പുതുതായി ആരംഭിച്ച കട്ടപ്പന ഇ.എസ്.ഐ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിച്ചു.

ഇ.എസ്.ഐ പ്രവർത്തനം വ്യാപിപ്പിച്ച് അർഹരായ എല്ലാ തൊഴിലാളികൾക്കും ചികിത്സാ സേവനം ഉറപ്പുവരുത്തുവാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഇടുക്കി ജില്ലയിൽ രണ്ടാമത്തെ ഡിസ്‌പെൻസറി ആരംഭിച്ചത്.
വെള്ളയാംകുടിയിൽ ഡിസ്‌പെപെൻസറി അങ്കണത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്രദമായ ഇ.എസ്.ഐ ഡിസ്‌പെൻസറി ജില്ലയിൽ രണ്ടാമതായി കട്ടപ്പന കേന്ദ്രമായി ആരംഭിച്ചത് ഹൈറേഞ്ച് നിവാസികൾക്ക് ഒരു അനുഗ്രഹമാണ്. സർക്കാർ നിയന്ത്രണത്തിലുള്ള ഡിസ്‌പെൻസറി ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ മാത്രമാണ് ഉണ്ടായിരുന്നത്. ഇ.എസ്.ഐ കോർപ്പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അടിമാലിയിലെ
ഡിസ്‌പെൻസറി പ്രവർത്തിക്കുന്നത്. യോഗത്തിൽ ജോയ്സ് ജോർജ്ജ് എം.പി, കട്ടപ്പന നഗരസഭാ ചെയർമാൻ മനോജ് എം. തോമസ്, തൃശൂർ റീജിയണൽ ഡയറക്ടർ സി.വി ജോസഫ്, നഗരസഭാ കൗൺസിലർ വി.ആർ. രമേശ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പ് ഡയറക്ടർ ഡോ.അജിത നായർ ആർ, മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടർ ഡോ.ലേഖ.എസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.