കട്ടപ്പന: ഗ്രാമീണ മേഖലയിൽ യുവജനങ്ങളുടെ തൊഴിൽ നൈപുണ്യശേഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴിൽ നൈപുണ്യ വികസന വകുപ്പിന്റെ സഹകരണത്തോടെ ചിത്തിരപുരത്ത് പുതിയ ഐ.ടി.ഐ പ്രവർത്തനം ആരംഭിച്ചു. ഐ.ടി. ഐയുടെ ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു.
ചിത്തിരപുരം ഐ ടിഐ യിൽ ഡി/സിവിൽ, ഇലക്ട്രീഷ്യൻ ട്രേഡുകളിലായി 2 യൂണിറ്റ് വീതമാണ് അനുവദിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിൽ വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു.