പൈനാവ്: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസിലെ (എം)​റെജി മുക്കാട്ട് ചുമതലയേറ്റു. കോൺഗ്രസിലെ ടിന്റു സുബാഷാണ് വൈസ് പ്രസിഡന്റ്. യു.ഡി.എഫ് മുന്നണിയിലെ ധാരണ പ്രകാരം കോൺഗ്രസിലെ ആഗസ്തി അഴകത്ത് രാജിവച്ചതിനെ തുടർന്നാണ് റെജി മുക്കാട്ട് അധികാരമേറ്റത്. തുടർന്ന് കേരളാ കോൺഗ്രസിലെ സെലിൻ മാത്യു വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കോൺഗ്രസിലെ ടിന്റു സുബാഷിന് ചുമതല നൽകുകയും ചെയ്തു. ഡപ്യൂട്ടി കളക്ടർ നബീസ.ജെ. വരണാധികാരിയായിരുന്നു. കഞ്ഞിക്കുഴി ഡിവിഷൻ അംഗം ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ടോമി ജോസഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എൽ.ഡി.എഫിൽ നിന്നും മത്സരിച്ച ജോർജ്ജ് വട്ടപ്പാറയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച സുനിത കെ.എസിനും നാല് വോട്ടുകൾ വീതം ലഭിച്ചു. കാമാക്ഷി പഞ്ചായത്തിൽ തുടർച്ചയായി 15 വർഷം ജനപ്രതിനിധിയായ റെജി മുക്കാട്ട് മൂന്നര വർഷം വൈസ് പ്രസിഡന്റായിരുന്നു.
ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുകയാണ്. വാഴത്തോപ്പ് പഞ്ചായത്ത് മുൻ മെമ്പറാണ് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ടിന്റു സുബാഷ്.