തൊടുപുഴ : കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ ജില്ലാ പര്യടനം 19ന് ഉച്ചകഴിഞ്ഞ് 2 ന് അടിമാലിയിൽ തുടക്കും കുറിക്കും.അതിർത്തിയായ ഇരുമ്പുപാലത്ത് ജില്ലാ നേതാക്കൾ ജാഥയെ വരവേൽക്കും. ദേവികുളം നിയോജകമണ്ഡലത്തിലെ പ്രവർത്തകരാണ് അടിമാലിയിലെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വാദ്യമേളങ്ങളുടേയും നാടൻ കലാരൂപങ്ങളുടേയും അകമ്പടിയോടെ യാത്രയെ സ്വീകരിക്കും.
ജില്ലയിലെ 995 ബൂത്തുകളിലെ 4 ലക്ഷത്തോളം വീടുകളിൽ സന്ദർശനം നടത്തുകയും ഓരോ വീട്ടിൽ നിന്നും അവർ സ്വമേധയാ നൽകുന്ന ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പിണറായി സർക്കാരിന്റെ നിലപാട്, സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര ഓർഡിനൻസ് ഇറക്കാത്ത ബി. ജെ.പിയുടെ ആത്മാർത്ഥതയില്ലായ്മ, കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ യു.ഡി. എഫ് സർക്കാർ സ്വീകരിച്ച കർഷക അനുകൂല നിലപാടും കർഷക ആത്മഹത്യയുമെല്ലാം

ഉൾപ്പെടുത്തിയാണ് ഭവനസന്ദർശനം നടത്തുന്നത്.

അടിമാലിയ്ക്കു ശേഷം ഉടുമ്പൻചോല നിയോജകമണ്ഡലത്തിന്റെ സ്വീകരണം വൈകിട്ട് 5ന് തൂക്കുപാലത്ത് നടക്കും. 20ന് രാവിലെ 10ന് കുമളിയിലും 12ന് ചെറുതോണിയിലും ശേഷം പീരുമേട്, ഇടുക്കി നിയോജകമണ്ഡലങ്ങളിലും സ്വീകരണം നടക്കും.
ഉച്ചകഴിഞ്ഞ് 2ന് തൊടുപുഴ നിയോജകമണ്ഡലത്തിലെ പ്രവർത്തകർ ചേർന്ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സ്വീകരണം നൽകും. 4ന് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നടക്കുന്ന പരിപാടികളോടെ ഇടുക്കിജില്ലയിലെ പര്യടനം പൂർത്തിയാകും.
ജില്ലയിലെ സ്വീകരണ പരിപാടികൾ കെ.പി.സി .സി വർക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി., ജോൺസൺ എബ്രഹാം, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.പി. അനിൽകുമാർ, എ.എ. ഷുക്കൂർ, ലതിക സുഭാഷ്, ജോസഫ് വാഴയ്ക്കൻ, ജില്ലയിൽ നിന്നുള്ള നേതാക്കളായ എ.കെ.മണി, ഇ.എം. ആഗസ്തി, എം.ടിതോമസ്, ജോയി തോമസ്, റോയി കെ പൗലോസ്, ഡീൻ കുര്യാക്കോസ്, അഡ്വ. എസ് അശോകൻ, ഡോ. മാത്യു കുഴൽനാടൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.