തിരുവനന്തപുരം :ഇടുക്കി നിയോജകമണ്ഡലത്തിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനും കാലവർഷക്കെടുതിയിൽ തകർന്ന ഭാഗങ്ങൾ പുനർ നിർമ്മിക്കുന്നതിനുമായി 50 കോടി അനുവദിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ. അറിയിച്ചു. ഇരുപതിലധികം റോഡുകളുടെ പുനർ നിർമ്മാണത്തിനായി 50 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഈ പ്രവൃത്തികൾ സർക്കാർ റദ്ദാക്കിയിരിക്കുകയാണ്. കാലവർഷക്കെടുതിയിൽ ഗതാഗതം ദുഷ്‌കരമായി തീർന്ന റോഡുകളുടെ നവീകരണം സാദ്ധ്യമാക്കുന്നതിനായി ഉത്തരവ് പുനസ്ഥാപിച്ച് നൽകണമെന്ന് പൊതുമരാമത്ത് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കൂടുതൽ തുക ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണെന്നും എം.എൽ.എ അറിയിച്ചു.
1) കട്ടപ്പന മുതൽ നത്തുകല്ലുവരെയുള്ള ഭാഗം നവീകരിക്കുന്നതിന് 5 കോടി
2) കരിമ്പൻ-മുരിക്കാശ്ശേരി റോഡ് ടാറിംഗിനും ചേലച്ചുവട്-പെരിയാർവാലി മുരിക്കാശ്ശേരി റോഡിന്റെ പുനർനിർമ്മാണത്തിന് 13 കോടി
3) കല്ലാർകുട്ടി-കമ്പിളികണ്ടം റോഡിലെ ആറ് കിലോമീറ്ററിന് 6 കോടി
4) മുരിക്കാശ്ശേരി-പടമുഖം-തോപ്രാംകുടി റോഡിന് 3 കോടി
5) തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം റോഡിന് 5 കോടി
6)കല്ലാർകുട്ടി പാലത്തിനോട് ചേർന്ന് സംരക്ഷണ ഭിത്തിയും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായി 3 കോടി
7) തൊടുപുഴ-പുളിയൻമല റോഡിലെ ടാറിംഗിന് 11 കോടി
8)തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിന് 4 കോടി
9) തൊടുപുഴ-പുളിയില റോഡിലെ പാറമട മുതൽ ചെറുതോണിവരെയുള്ള ഭാഗം പൂർത്തിയാക്കുന്നതിന് 10 കോടി