ഇടുക്കി: കേരള സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ മാതൃകാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തിലെ പുറപ്പുഴ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,​ അംഗൻവാടി,​ കുടുംബശ്രീ,​ വ്യാപാരിവ്യവസായികൾ,​ പഞ്ചായത്ത് അധികൃതർ മുതലായവർക്ക് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകൾ നൽകുന്ന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.എല്ലാവർക്കും സുരക്ഷിതമായ ആഹാരം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്.ബോധവത്കരണ ക്ലാസിൽ

ഇന്നത്തെ യുവതലമുറയെ ഹാനികരമായി ബാധിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും ചർച്ച ചെയ്തു. സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ നടപ്പിലാക്കുന്ന ഭോഗ് പദ്ധതിയുടെയും പഞ്ചായത്ത് പദ്ധതിയുടെയും ഭാഗമായാണ് നടപടി. ഒപ്പം എല്ലാവർക്കും എളുപ്പത്തിൽ ഭക്ഷ്യസുരക്ഷ ലൈസൻസും രജിസ്‌ട്രേഷനും ലഭ്യമാക്കുന്നതിനുവേണ്ടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ 19 മുതൽ 23 വരെ ലൈസൻസ് രജിസ്‌ട്രേഷൻ മേളകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ വ്യാപാരി വ്യവസായികളും അതോടൊപ്പം തൊടുപുഴ നിയോജകമണ്ഡലത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഭാരവാഹികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റൻഡ് കമ്മിഷണർ ബെന്നി ജോസഫ് അറിയിച്ചു.

1)​ മായം ചേർക്കുന്നത് ലളിതമായി കണ്ടുപിടിക്കുന്നതിനായി വീടുകളിൽ വളരെയെളുപ്പം ചെയ്യാൻ സാധിക്കുന്ന ചില ടെസ്റ്റുകൾ പരിചയപ്പെടുത്തും

2)​ പഞ്ചായത്തിലെ പൊതു കുടിവെള്ള സ്രോതസുകളിൽ നിന്നുള്ള ജല പരിശോധന

എല്ലാ സ്ഥാപനങ്ങളിലും നിരന്തരമായ ഇൻസ്‌പെക്ഷനുകളും സാമ്പിൾ പരശോധനയും

)( ​ഭക്ഷണ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളിൽ സ്വീകരക്കേണ്ട പ്രധാനമായ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളെപ്പറ്റിയും അതിന്റെ നിയമ വശങ്ങളെ പറ്റിയും ബോധവത്കരണം നൽകും.

ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം 2006 പ്രകാരം ഭക്ഷ്യസുരക്ഷ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷണ നിർമ്മാണം, വിതരണം,വിൽപ്പന മുതലായവ നടത്തുകയാണെങ്കിൽ വകുപ്പ് 63 പ്രകാരം ആറ് മാസം വരെ ജയിൽ ശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴയും ഈടാക്കും.

ഇതോടൊപ്പം മതിയായ ഗുണനിലവാരം ഇല്ലാത്ത ആഹാരസാധനങ്ങളും മതിയായ ലേബൽ ഇല്ലാത്തതും അനാരോഗ്യകരവുമായ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ലെന്ന് മുന്നറിയിപ്പും നൽകും.