കട്ടപ്പന : ‌ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിലെ പ്രതിമാസ ഗുരുപൂജ നാളെ രാവിലെ 9.30 ന് ആരംഭിക്കും. ഗുരുപൂജ, സമൂഹപ്രാർത്ഥന, സത്സംഗം, തുടർന്ന് അന്നദാനം എന്നിവ നടക്കും. മുഴുവൻ ഗുരുദേവ ഭക്തരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ആശ്രമം കാര്യദർശി സ്വാമി ഗുരുപ്രകാശം അറിയിച്ചു.