ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയിലെ പരിയാരം ഗുരുചൈതന്യ കുടുംബ യൂണിറ്റിന്റെ 108-ാ മത് യോഗം നാളെ ഉച്ചയ്ക്ക് 2 ന് ശാഖാ പ്രസിഡന്റ് പരിയാരത്ത് പുത്തൻപുരയിൽ പി.ടി. ഷിബുവിന്റെ വസതിയിൽ ചേരും. കുടുംബയോഗം ചെയർമാൻ പി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി പി.കെ. രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് പി.ജി.മുരളീധരൻ , യുണിയൻ കമ്മിറ്റിയംഗം ഗിരിജ ശിവൻ, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, വനിതാ സംഘം യൂണിറ്റ് പ്രസിഡൻ്റ ലളിത വിജയൻ, സെക്രട്ടറി ജിജി സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശ്രീജിത്ത് സാബു, സെക്രട്ടറി അനന്തു രാജീവ് തുടങ്ങിയവർ സംസാരിക്കും. എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് കൺവീനർ അജിമോൻ ചിറയ്ക്കൽ അറിയിച്ചു,