കട്ടപ്പന: ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ സമ്മേളനം നാളെ വൈകിട്ട് 3ന് ഹിൽടൗൺ ഓഡിറ്റോറിയത്തിൽ നടക്കും.സമ്മേളനം ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു ഉദ്‌ഘാടനം ചെയ്യും. ജില്ലാ കൺവീനർ ജോർജ് മാത്യു അദ്ധ്യക്ഷത വഹിക്കും.ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട നിരവധി ആളുകൾ ബി.ജെ.പിയിൽ ചേർന്ന സാഹചര്യത്തിലാണ് ജില്ലാ സമ്മേളനം നടത്തുന്നത്. സംസ്ഥാന സെക്രട്ടറി റിസൺ ചെവിടൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു.ജെ കൈമൾ, സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ, നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, ജോയി കൊട്ടാരം, കെ.എൻ പ്രകാശ്, ജിൻസ് ജോൺ, ടി.സി ദേവസ്യ, തങ്കച്ചൻ പുരയിടം, ജോസ് ജോർജ് വേഴപ്പറമ്പിൽ,സോണി ഇളപ്പുങ്കൽ, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ എന്നിവർ പങ്കെടുക്കും.