കട്ടപ്പന: വർദ്ധിച്ച ആത്മഹത്യ പ്രവണതയും ലഹരി ഉപയോഗവും തടയാൻ കട്ടപ്പന കേന്ദ്രീകരിച്ച് കണ്ണേ മടങ്ങുക എന്ന ആത്മഹത്യ പ്രതിരോധ കൂട്ടായ്മ രൂപീകരിച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ കൂട്ടായ്മയുടെ നേതൃനിരയിലുണ്ട്. നാൽപ്പത് ദിവസത്തിനിടെ ജില്ലയിൽ നാല് കർഷകർ ആത്മഹത്യ ചെയ്ത സംഭവം ജനങ്ങളുടെ ഇടയിൽ ആശങ്ക പടർത്തിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും വിളകളുടെ വിലത്തകർച്ചയും മലയോര കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. ഒപ്പം പ്രളയക്കെടുതികളിൽ നിന്ന് കരകയറാനാകില്ലെന്ന നിരാശയും കർഷകരെ തളർത്തി. ഇത്തരമൊരു പ്രതിസന്ധിയിൽ എല്ലാത്തിനും ഒരേയൊരു പരിഹാരം മരണമാണെന്ന് വിശ്വസിക്കുന്നവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഡോ.എം.ആർ. ഷെല്ലി, പാട്രിക് എം.കല്ലട, പ്രൊഫ.ബി. ക്ലീറ്രസ്, ജോസഫ് കുര്യൻ,അഡ്വ.എം.എം.രാജപ്പൻ, പ്രൊഫ. ആൽഫി നിസ, അഡ്വ.എം.വേണുഗോപാൽ എന്നിവരുടെ കൗൺസലിംഗും, സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

വൈ.സി. സ്റ്റീഫൻ ആണ് കൂട്ടായ്മയുടെ പ്രസിഡൻ്റ്, സെബാസ്റ്റ്യൻ ജോർജ്, ഉണ്ണി എം. തോമസ്, രാജേന്ദ്രൻ മാരിയിൽ, ടോമി തോമസ്, ടി.ജെ. കുര്യൻ, എ.ജെ. ലാൽ, സജി വർഗീസ്, പി.എ.അഷറഫ്, തങ്കച്ചൻ കുന്നപ്പള്ളി എന്നിവരാണ് മറ്റ് ഭാരവാഹികൾ.ഫോൺ. 9447026374.