വണ്ണപ്പുറം:എം.എസ്.എഫ് വണ്ണപ്പുറം പഞ്ചായത്ത് പ്രതിനിധി സമ്മേളനം ബാഫഖി സൗധത്തിൽ നടന്നു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ കെ.എം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസിൽ അഷറഫ് സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് പഴേരി യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി റഷീദ് തോട്ടുങ്കൽ, പ്രവാസി ലീഗ് ജില്ലാ ട്രഷറർ അബ്ദു കുനിയിൽ, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.ബി ഷെരീഫ് എന്നിവർ സംസാരിച്ചു.