തൊടുപുഴ: ആൾ ഇന്ത്യ ലോയേഴ‌്സ‌് യൂണിയൻ ജില്ലാ സമ്മേളനം ഇന്ന് തൊടുപുഴയിൽ നടക്കും. ന്യൂമാൻ കോളേജിന‌് സമീപത്തെ ചെറുകിട വ്യവസായ സൊസൈറ്റി ഹാളിൽ രണ്ടിന‌് ചേരുന്ന സമ്മേളനം മന്ത്രി എം.എം. മണി ഉദ‌്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കോർട്ട‌് സെന്ററുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന‌് പ്രസിഡന്റ‌് എം. അനിമോൻ ഉപ്പുകണ്ടത്തിലും സെക്രട്ടറി പി.എസ‌്. ബിജു പൂമാലിലും അറിയിച്ചു.