കട്ടപ്പന: പശ്ചാത്തല വികസനത്തിനും കുടിവെള്ള പദ്ധതികൾക്കും കൂടുതൽ ഊന്നൽ നൽകി കട്ടപ്പന നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു. 92.76 കോടിരൂപ വരവും 91.6 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ രാജമ്മ രാജൻ അവതരിപ്പിച്ചത്. നഗരസഭയുടെ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നിതിനുള്ള നിർദ്ദേശങ്ങളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താമസത്തിനുള്ള വീട് എന്നപേരിൽ നിർമ്മിച്ച കെട്ടിടങ്ങൾ പിന്നീട് കച്ചവടത്തിനും മറ്ര് വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് കണ്ടെത്തി പ്രത്യേകം നികുതി ചുമത്തുന്നതുൾപ്പെടെ വരുമാനം കൂട്ടാൻ വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിക്കും.
പശ്ചാത്തലമേഖലയിൽ റോഡുകൾ, പൊതു കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പ്രളയകാലത്തെ നാശനഷ്ടങ്ങളുടെ പുനരുദ്ധാരണത്തിനുമായി 6.69 കോടി വകയിരുത്തി. നഗരസഭ പരിധിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ കിഫ്ബിയുമായി സഹകരിച്ച് വൻപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ചുരുളിയിൽ നിന്ന് പൈപ്പുലൈൻ സ്ഥാപിച്ച് കല്യാണത്തണ്ടിൽ നിർമ്മിക്കുന്ന കൂറ്രൻ സംഭരണിയിൽ വെള്ളം സംഭരിക്കും. ഇവിടെ നിന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഗ്രാവിറ്രി ഫോഴ്സിൽ കുടിവെള്ലം വതരണം ചെയ്യാനാണ് പദ്ധതി. 5 കോടിയാണ് കുടിവെള്ലപദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്നത്. സമ്പൂർണ പാർപ്പിട പദ്ധതിയിൽ 1500 ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപ വീതം വിതരണം ചെയ്യും. അതിനുവേണ്ടി 20 കോടിരൂപയും, ആധുനിക മത്സ്യ മാംസ മാർക്കറ്റിന് 5 കോടി, അറവ് ശാല നവീകരിക്കാൻ 5 കോടി, ഓഫീസ് അനക്സ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയ്ക്ക് 5 കോടി. തൊഴിൽ ഉറപ്പ് 3 കോടി, മാലിന്യ ട്രീറ്റ്മെൻ്റ് പ്ലാന്റിന് 2.5 കോടി, താലൂക്ക് ആശുപത്രി വിപുലീകരിക്കാൻ 2 കോടി, ആയൂർവേദ ഡിസ്പൻസറിയിൽ കിടത്തി ചികിത്സാസൗകര്യം ഏർപ്പെടുത്തുന്നിതിന് 1 കോടി തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികളാണ് ബഡ്ജറ്രിൽ ഇടം പിടിച്ചിരിക്കുന്നത്.