തൊടുപുഴ: തൊടുപുഴയാറിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ജയ്റാണി സ്കൂളിന് സമീപം താമസിക്കുന്ന നാറാണത്ത് വീട്ടിൽ ജോസിന്റെ ഭാര്യ ആഗ്നസ് ജോണാണ് (68)​ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം മണക്കാട് ഭാഗത്ത് പുഴയിൽ കൂടി സ്ത്രീയുടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട് നാട്ടുകാരാണ് തൊടുപുഴ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസും തൊടുപുഴ ഫയർഫോഴ്സും സ്ഥലത്തെത്തി മണക്കാട് മനയ്ക്കൽ കടവിൽ നിന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം പുഴയുടെ ഭാഗത്തേയ്ക്ക് പോയ വീട്ടമ്മയെ കാണാതായെന്നാണ് വീട്ടിലുണ്ടായിരുന്ന മരുമകൾ പൊലീസിനോട് പറഞ്ഞത്. തൊടുപുഴ പൊലീസ് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ.സംസ്കാരം 3.30ന് തെനംകുന്ന് പള്ളി സെമിത്തേരിയിൽ. മക്കൾ: മഞ്ജു, ഡഗ്ലസ്, റിറ്റോ. മരുമക്കൾ: റോബി മണിമല, ഷാബിൻ മുരിങ്ങയിൽ, മഞ്ജു പതിയിലേറ്റ്.