പന്നിമറ്റം :വെള്ളിയാമറ്റം പഞ്ചായത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന കാട്ടു തീ നാട്ടുകാരെ വലയ്ക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പന്നിമറ്റം പതിക്കമലയിൽ ഉണ്ടായ കാട്ടുതീയിൽ മൈലാടിയിൽ സജിയുടെ നാല് ഏക്കറാണ് കത്തി നശിച്ചത്.അഞ്ചു വർഷമായ നാനൂറോളം റബർ മരങ്ങളും ഇരുപത്തഞ്ചോളം തെങ്ങുകളും,പ്ലാവ്, കശുമാവ്, തുടങ്ങി സർവതും കത്തിനശിച്ചു. ചൊവ്വാഴ്ച പകൽ ഉണ്ടായ ശക്തമായ കാറ്റിലാണ് തീപടർന്നത്.നാട്ടുകാരുടെ ശ്രമ ഫലമായി തൊട്ടടുത്ത പറമ്പുകളിലേയ്ക്ക് തീ പടരാതെ തടയാൻ കഴിഞ്ഞതിനാൽ വലിയ നഷ്ടമുണ്ടായില്ല.
ഇതിനിടെയാണ് വ്യാഴാഴ്ച പകലും ഇവിടെ തീ പിടിത്തമുണ്ടായത്. തുടർന്ന് സജി ഫയർ ഫോഴ്സിനെ വിളിച്ചറിയിക്കുകയായിരുന്നു .മൂലമറ്റത്തുനിന്നും അഗ്നിശമന സേന എത്തി തീ കെടുത്തി.കാട്ടുതീയിൽ കൃഷി നശിച്ച മൈലാടിയിൽ സജിയുടെ സ്ഥലം വില്ലേജ് അധികാരികളും കൃഷി ഓഫീസറും സന്ദർശിച്ചു നഷ്ടം വിലയിരുത്തി.