വെള്ളത്തൂവൽ: പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ നടത്തിവരുന്ന പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നത്തടിയിൽ സി.എം.കരീമിന്റെ വീടിന് തറക്കല്ലിട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് കുളങ്ങര, കൊന്നത്തടി ജുമാമസ്ജിദ് ഇമാം അബ്ദുൽ ഹകീം ഫൈസി എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്. ചടങ്ങിൽ വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി കെ.എസ്. സുബൈർ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഇ.എം. അബ്ദുൽ കരീം, കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കെ. ജനാർദനൻ, പി.എച്ച്. ഉമർ, കൊന്നത്തടി മുസ്ലിം ജമാഅത്ത് സെക്രട്ടറി പി.എ. നൗഷാദ്, വെള്ളത്തൂവൽ ജുമാ മസ്ജിദ് ഇമാം ഫൈസൽ മൗലവി, എ.പി. അസീസ്, അഷ്റഫ് മാങ്കുളം എന്നിവർ പങ്കെടുത്തു.